ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള വിശ്രമവേളയിൽ ചുവട് വച്ച് 74 കാരിയും 81 കാരനും; വിഡിയോ

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രായഭേദമന്യേ ആളുകളിൽ ആവേശം തീർത്താണ് കടന്നു പോകുന്നത്. ആവേശം കൊടുമ്പിരിക്കൊള്ളുമ്പോൾ ഡാൻസും പാട്ടും ആഘോഷവും ഒക്കെ കാണാം. അത്തരത്തിൽ കഴിഞ്ഞദിവസം പ്രായം മറന്ന് നൃത്തച്ചുവടുകൾ വെച്ച രണ്ടുപേരാണ് ഇന്നത്തെ താരങ്ങൾ. ( bharat jodo yatra viral dance )
പേര് ജാനകി, മോനു. ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകർ ആവേശത്തിൽ ആറാടിയപ്പോൾ ഇരുവർക്കും പിടിച്ചു നിൽക്കാൻ ആയില്ല. പ്രായം മറന്ന് രണ്ടുപേരും പാരഡി ഗാനത്തിനൊപ്പം കളം നിറഞ്ഞാടി.
പദയാത്രയുടെ വിശ്രമ വേളക്കിടെ 74 കാരിയായ പേരാമ്പ്ര സ്വദേശി ജാനകിയാണ് ആദ്യം താളത്തിനൊത്ത് ചുവടുകൾ തീർത്തത്. കുറച്ചു കഴിഞ്ഞപ്പോൾ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി 81 കാരനായ മോനുവും നൃത്തച്ചുവടുകളുമായി ജനക്കൂട്ടത്തെ ഇളക്കിമറിച്ചു.
ഡാൻസും പാട്ടുമൊക്കെ ഭാരത് ജോഡോ പദയാത്രയിലെ സ്ഥിരം കാഴ്ചയാണെങ്കിലും മോനുവും ജാനകിയും തുള്ളിച്ചാടിയത് വേറിട്ട കാഴ്ച്ച തന്നെയായിരുന്നു.
Story Highlights: bharat jodo yatra viral dance