Advertisement

ഷോര്‍ട്ട് സര്‍ക്യൂട്ട്: ആശുപത്രി കെട്ടിടത്തില്‍ ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

September 25, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശുപത്രി കെട്ടിടത്തില്‍ തീ പിടിച്ച് ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ റെനിഗുണ്ടയിലാണ് സംഭവം. ഡോക്ടര്‍ കാര്‍ത്തികേയ മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. (Doctor, His 2 Children Die In Andhra Pradesh Hospital Fire)

ഡോക്ടറും കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഡോക്ടറുടെ ഭാര്യയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു.

Read Also: പത്തനംതിട്ടയില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡോക്ടറും കുടുംബവും മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Doctor, His 2 Children Die In Andhra Pradesh Hospital Fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement