Advertisement

പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; രാജസ്ഥാനില്‍ മുന്നറിയിപ്പുമായി ഗെഹ്‌ലോട്ട് പക്ഷം: പ്രതിസന്ധി

September 25, 2022
Google News 2 minutes Read
Gehlot side mla with warning in Rajasthan chief minister election

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഗെഹ്‌ലോട്ട്- സച്ചിന്‍ പൈലറ്റ് പക്ഷങ്ങള്‍. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ മുന്നറിയിപ്പ്.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റ് ഗെഹ്‌ലോട്ടിന്റെ വസതിയിലെത്തിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും.

Read Also:മത്സരിക്കാനൊരുങ്ങി ഗെഹ്‌ലോട്ട്; ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കും

2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ഗെഹ്‌ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്‌ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്‍കിയ ഫോര്‍മുല.

Read Also: ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രശ്‌നമില്ല; പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ബിജെപിയെന്ന് നിതീഷ് കുമാര്‍

അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് – സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.

Story Highlights: Gehlot side mla with warning in Rajasthan chief minister election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here