Advertisement

Money saving: ആയിരം മുതല്‍ നിക്ഷേപിച്ച് 10 ലക്ഷം വരെ നേടാം; കിസാന്‍ വികാസ് പത്രയിലൂടെ

September 25, 2022
Google News 2 minutes Read
Kisan Vikas Patra govt investment scheme

നിക്ഷേപിക്കാന്‍ കയ്യില്‍ ആയിരങ്ങളുണ്ടെങ്കില്‍ 10 ലക്ഷം വരെ നേടാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതിയില്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കായി ധാരാളം ചെറു സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്നു.

കിസാന്‍ വികാസ് പത്ര 124 മാസത്തെ കാലാവധിയുള്ള ഒരു ഗ്യാരണ്ടീഡ്-ടു-ഡബിള്‍ നിക്ഷേപമാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്കും വിപണിയിലെ റിസ്‌ക്കുകളെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്.

Read Also: Money Saving : നിക്ഷേപിക്കാൻ ആയിരങ്ങളുണ്ടോ ? തിരികെ ലഭിക്കും കോടികൾ; ഈ സർക്കാർ നിക്ഷേപത്തെ കുറിച്ച് അറിയാം

പ്രതിവര്‍ഷം കിസാന്‍ വികാസ് പത്ര നല്‍കുന്ന കൂട്ടുപലിശ നിരക്ക് 6.9ശതമാനമാണ്. ആയിരം രൂപയുടെ കുറഞ്ഞ നിക്ഷേപമാണ് ഈ പദ്ധതിയിലുള്ളത്. പരമാവധി തുക എത്ര വേണമെങ്കിലും ആകാം. 124 മാസത്തേക്ക് (10 വര്‍ഷവും 4 മാസവും) നിക്ഷേപിക്കുന്ന ഈ തുകയില്‍ നിന്ന് 10 ലക്ഷം വരെ ലഭിക്കും.

Read Also: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധന; ആദ്യ പാദത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നിരക്ക്

തുക പിന്‍വലിക്കാതെ കാലാവധി മുഴുവനും തുടരുകയാണെങ്കില്‍ പണം ഇരട്ടിയായി ലഭിക്കും. 10 മാസത്തേക്ക് 6.9ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ 10 ലക്ഷം രൂപയാണ് കാലാവധി കഴിയുമ്പോള്‍ കിട്ടുക. അതായത് ഒരു നിക്ഷേപകന്‍ 124 മാസകാലയളവില്‍ കിസാന്‍ വികാസ് പത്രയില്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

Story Highlights:  Kisan Vikas Patra govt investment scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here