Advertisement

ആര്യാടൻ മുഹമ്മദിൻ്റെ മരണം തീർത്താൽ തീരാത്ത നഷ്ടമെന്ന് എംപി ടിഎൻ പ്രതാപൻ

September 25, 2022
Google News 2 minutes Read
tn prathapan aryadan muhammed

ആര്യാടൻ മുഹമ്മദിൻ്റെ മരണം തീർത്താൽ തീരാത്ത നഷ്ടമാണെന്ന് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ. ഭാരത് ജോഡോ യാത്രക്കിടെ 24നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യാത്ര മാറ്റിവെക്കണോ, ഇടയ്ക്ക് പോയി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കണോ എന്നതിൽ ചർച്ച നടക്കുകയാണെന്നും ഇടൻ തീരുമാനം എടുക്കുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. (tn prathapan aryadan muhammed)

Read Also: ആര്യാടൻ മുഹമ്മദ് അന്തരിച്ചു

‘കോൺഗ്രസിൻ്റെ ഏറ്റവും മുതിർന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് ജി. അദ്ദേഹത്തിൻ്റെ നഷ്ടം ഞങ്ങൾക്കെല്ലാവർക്കും അങ്ങേയറ്റത്തെ തീർത്താൽ തീരാത്ത നഷ്ടമാണ്. ഈ ജാഥയിൽ പങ്കെടുക്കുന്ന ഞങ്ങളാരും അതിനോട് പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല. ഈ കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള ആശയവിനിമയം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുകയാണ്. തീർച്ചയായിട്ടും വളരെ വൈകാതെ ഈ കാര്യത്തിൽ തീരുമാനമുണ്ടാകും. യാത്ര മാറ്റി വയ്ക്കണമോ, അതിനിടയിൽ ആര്യാടൻ മുഹമ്മദ് ജിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് തിരിച്ചുവരണമോ എന്നുള്ള കാര്യമാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ ഇന്നുതന്നെ ആര്യാടൻ മുഹമ്മദിൻ്റെ ശവസംസ്കാര ചടങ്ങുകൾ നടക്കാൻ ഇടയുണ്ട്. അതുകൊണ്ട്, ഒരുപക്ഷെ ഉച്ചയ്ക്കുള്ള യാത്ര നിർത്തിവയ്ക്കാതെ തന്നെ ഇതിനിടയിൽ നിലമ്പൂരിൽ പോയി ആദരാഞ്ജലി അർപ്പിച്ച് തിരിച്ചു വരേണ്ട കാര്യം കൂടി ചർച്ചയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. നിലമ്പൂരിലേക്ക് ഇവിടുന്ന് പോകുന്നതിന് രണ്ടു മണിക്കൂർ താഴെയാണ് സമയം വരിക എന്നാണ് ഞങ്ങളുടെ പ്രാഥമികമായ കണക്കുകൂട്ടൽ. അതുകൂടി പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനമെടുക്കുക.’- ടി എൻ പ്രതാപൻ പ്രതികരിച്ചു.

Read Also: ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള വിശ്രമവേളയിൽ ചുവട് വച്ച് 74 കാരിയും 81 കാരനും; വിഡിയോ

‘കേരളത്തിലെ കോൺഗ്രസ് ഇന്ന് കാണുന്ന കോൺഗ്രസ് ആയിരുന്നില്ലല്ലോ. 9 എംഎൽഎമാര് മാത്രമുണ്ടായി കോൺഗ്രസ് ദുർബലമായിരുന്ന ഒരു കാലത്ത്, അന്നത്തെ കോഴിക്കോട് ജില്ല മലപ്പുറം ജില്ല ഉണ്ടാകുന്നതിനു മുമ്പ്. ആര്യാടൻ മുഹമ്മദ് മലബാറിലെ കോൺഗ്രസിൻ്റെ ഒരു സിംഹം ആയിരുന്നു. ശരിക്ക് പറഞ്ഞാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് ശേഷം മലബാറിൽ കോൺഗ്രസിൻ്റെ ദേശീയ വികാരം ഉയർത്തിപ്പിടിച്ച ഏറ്റവും വലിയ നേതാവാണ് ആര്യാടൻ മുഹമ്മദ് ജി. അദ്ദേഹം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടുന്ന മലബാർ മേഖലയിൽ കോൺഗ്രസിന് അതിശക്തി പകർന്ന ആളാണ്. വലിയ നഷ്ടമാണ് ആര്യാടൻജിയുടെ. നിയമസഭയ്ക്കകത്ത് ഞങ്ങളുടെ എല്ലാവരുടെയും ഹെഡ്‌മാസ്റ്റർ ആയിരുന്നു.’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങളൊക്കെ നിയമസഭ അംഗങ്ങളായി ചെല്ലുമ്പോ, ഞാനും ശ്രീ വിഡി സതീശനും ഒക്കെ ഒരേ സമയത്ത് നിയമസഭാംഗങ്ങളായി കേരള നിയമസഭയിൽ വന്നവരാ. ഞങ്ങൾക്കന്ന് നിയമനിർമ്മാണത്തെ സംബന്ധിച്ച് പാർലമെന്റ്റി പ്രാക്ടീസിനെ ഒരു അധ്യാപകൻ പഠിപ്പിക്കുന്നതിനേക്കാൾ വലിയ പാടവത്തോട് കൂടിയാണ് ആര്യാടൻ മുഹമ്മദ് ക്ലാസെടുത്തത്.- ടിഎം പ്രതാപൻ പറഞ്ഞു.

Story Highlights: mp tn prathapan aryadan muhammed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here