‘കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന്‍ കാലഘട്ടമുണ്ടായിരുന്നു’; ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലുകള്‍ വിപുലമെന്ന് കുഞ്ഞാലിക്കുട്ടി

ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന്‍ ഘട്ടമുണ്ടാക്കുന്ന തരത്തില്‍ വിപുലമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലുകളെന്ന് പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഏത് വിഷയമുണ്ടായാലും അത് കൃത്യമായ ഉള്‍ക്കാഴ്ചയോടെ ആര്യാടന്‍ മുഹമ്മദ് പഠിച്ചാണ് അഭിപ്രായം രൂപീകരിക്കുന്നത്. ഓരോ നയങ്ങളുടേയും സാമ്പത്തിക തലം വിശകലനം ചെയ്യുകയും അത് തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കുകയും ചെയ്യാന്‍ ആര്യാടന്‍ മുഹമ്മദ് ശ്രമിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ നാട്ടിലില്ലെന്നും ആര്യാടന്‍ മുഹമ്മദിന്റെ വിയോഗവാര്‍ത്ത ഞെട്ടലും അതിയായ ദുഖവുമുണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ( pk kunhalikkutty about aryadan muhammed)
കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് അംഗമായി 1952ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: മുസ്ലിം ലീഗുമായി സമരസപ്പെട്ട് പോകാത്ത നേതാവ്; പക്ഷേ, യുഡിഎഫിനായി പ്രവർത്തിച്ചു: കെപിഎ മജീദ്
വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.
Story Highlights: pk kunhalikkutty about aryadan muhammed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here