കാര്യങ്ങള്‍ കൈവിട്ടുപോയി; എംഎല്‍എമാര്‍ അതൃപ്തരെന്ന് ഗെഹ്‌ലോട്ട്; ഇടപെട്ട് സോണിയ ഗാന്ധി

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനത്തിലേക്കെത്താനാകാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്. അശോക് ഗെഹ് ലോട്ടുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചു. എംഎല്‍എമാര്‍ അതൃപ്തരാണെന്നും കാര്യങ്ങള്‍ തന്റെ കയ്യിലല്ലെന്നും ഗെഹ്‌ലോട്ട് കെ സി വേണുഗോപാലിനെ അറിയിച്ചു.
രാത്രി വൈകിയും ചര്‍ച്ചകളും അസ്വാരസ്യങ്ങളും തുടരുന്നതിനിടെ സോണിയാ ഗാന്ധിയും ഇടപെടുകയാണ്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കം പാളിയതോടെ ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്താന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. അശോക് ഗെഹ്‌ലോട്ട്, നിരീക്ഷകര്‍ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്.
2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യമാണ് ഗെഹ്ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്‍കിയ ഫോര്‍മുല.
Story Highlights: rajasthan chief minister election is in crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here