Advertisement

നിയമസഭാ കൈയ്യാങ്കളി കേസ്; ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

September 26, 2022
Google News 2 minutes Read
EP Jayarajan will appear in court today

നിയമസഭാ കൈയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. ( EP Jayarajan will appear in court today ).

Read Also: ‘ഗവർണർക്ക് മാനസിക വിഭ്രാന്തി; രാജിവച്ച് പോകുന്നതാണ് ഉചിതം’ : ഇ.പി ജയരാജൻ

കേസിൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നേരത്തേ ഹാജരായിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് റദ്ദാക്കണമെന്ന സർക്കാർ ഹർജിയും പ്രതികളുടെ വിടുതൽ ഹരജിയും മേൽക്കോടതികൾ തള്ളിയതോടെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 2015 മാർച്ച് 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

Story Highlights: EP Jayarajan will appear in court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here