Advertisement

ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ

September 26, 2022
Google News 3 minutes Read
Rumors on social media military coup has taken place in China

ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ. പ്രസിഡന്റ് ഷിജിൻപിംഗിനെ സ്ഥാനത്തുനിന്ന് നീക്കിയെന്നും ജനറൽ ലീ ഷിയാവോമിങ് അധികാരമേറ്റു എന്നുമാണ് പ്രചാരണം. അഴിമതിക്കേസിൽ രണ്ട് മുൻമന്ത്രിമാർക്കും നാല് ഉദ്യോഗസ്ഥർക്കും വധശിക്ഷ വിധിച്ചതിനു പിന്നാലെയാണ് പ്രചാരണം. ( Rumors on social media military coup has taken place in China ).

ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുത്തു ബിജീങ്ങിൽ മടങ്ങിയെത്തിയതാണ് ഷീ ജിൻപിങ്. പിന്നെ എവിടെയുണ്ടെന്ന് ആർക്കും അറിയില്ലെന്നാണ് പ്രചാരണം. വിമാനത്താവളത്തിൽ നിന്നു തന്നെ സൈന്യം കസ്റ്റഡിയിൽ എടുത്തു എന്നാണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന ട്വീറ്റുകൾ.

കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജനറലുമായ ലീ ഷിയാവോമിങ് അധികാരമേറ്റു എന്നാണ് ചിലർ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിലടക്കം വാർത്തയായപ്പോൾ പ്രമുഖ പാശ്ചാത്യമാധ്യമങ്ങളൊന്നും ഒരു വരി പോലും നൽകിയിട്ടില്ല.

Read Also: ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലോ? [24 ഫാക്ട് ചെക്ക്]

ചൈനയിൽ പാർട്ടി തന്നെയാണ് പിഎൽഎ എന്ന സൈന്യവും എന്നതിനാൽ മറ്റു രാജ്യങ്ങളിലെന്നതു പോലെ പട്ടാള അട്ടിമറി എന്ന വിശേഷണം ശരിയാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും രാജ്യാന്തര ബന്ധങ്ങളിലെ നിലപാടുകളിലും ഷി സമീപകാലത്തു വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അജീവനാന്തം പാർട്ടി നേതൃ സ്ഥാനത്തും രാജ്യത്തിൻറെ പരമാധികാരി സ്ഥാനത്തും തുടരാനുള്ള ഭേദഗതി ഷീ പാസാക്കിയിരുന്നു.

നേതൃത്വം ദുർബലമാകാതിരിക്കാനാണ് തീരുമാനം എന്നായിരുന്നു വിശദീകരണം എങ്കിലും സമഗ്രാധിപത്യത്തോടുള്ള എതിർപ്പ് അന്നു മുതൽ പാർട്ടിയിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. അഴിമതിയുടെ പേരിൽ രണ്ടു മുൻമന്ത്രിമാരേയും നാല് ഉദ്യോഗസ്ഥരേയും വധശിക്ഷിക്ക് വിധിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന പ്രചാരണമാണ് അട്ടിമറിവാർത്തകൾ എന്നും ഊഹാപോഹങ്ങളുണ്ട്.

Story Highlights: Rumors on social media military coup has taken place in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here