രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്.എസും: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് വ്യക്തമാക്കി.(brinda karatt against bjp)
സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്. കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പാര്‍ട്ടി നിയന്ത്രിക്കുന്ന കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും.
രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബിജെപിയും ആര്‍എസ്എസുമാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
Story Highlights: brinda karatt against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here