മൂന്ന് വർഷം കൊണ്ട് 10 ലക്ഷം രൂപ സമ്പാദിക്കാം

കുറച്ചധികം പണം കൈയിലുണ്ടെങ്കിൽ അത് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടുകയാണ് പലരും ചെയ്യുന്നത്. സ്റ്റോക്ക് മാർക്കറ്റിലോ, മ്യൂച്വൽ ഫണ്ടിലോ ഇട്ട് റിസ്‌ക് എടുക്കാൻ താത്പര്യമില്ലാത്തവരാണ് ഈ വഴി സ്വീകരിക്കുന്നത്. എന്നാൽ കൃത്യമായി നിക്ഷേപിച്ചാൽ സ്റ്റോക്ക് മാർക്കറ്റിൽ കൈ വയ്ക്കാതെ തന്നെ മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. ( earn 10 lakhs in 3 years )
അത്തരമൊരു പദ്ധതിയാണ് പോസ്റ്റ് ഓഫിസ് ടൈം ഡെപ്പോസിറ്റ് സ്‌കീം. രാജ്യത്ത് ഏത് പോസ്റ്റ് ഓഫിസ് വഴിയും ആർക്കും അക്കൗണ്ട് എടുക്കാൻ സാധിക്കും. ആയിരം രൂപ മാത്രമാണ് നിക്ഷേപം ആരംഭിക്കാൻ ആവശ്യമായ തുക.
എങ്ങനെ 10 ലക്ഷം രൂപ നേടണമെന്ന് നോക്കാം. കൈയിൽ 8.5 ലക്ഷം രൂപയാണ് ഇതിനായി വേണ്ടത്. പലിശ നിരക്ക് കൂടി കൂട്ടുമ്പോൾ മൂന്ന് വർഷത്തിന് ശേഷം 10,01,358 രൂപ ലഭിക്കും.
Story Highlights: earn 10 lakhs in 3 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here