നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ( actress deepika padukone hospitalized )
തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
Read Also: രൺവീറും ദീപികയും പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ
ഇതിന് മുൻപ് ജൂണിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതിനെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ കമിനേനെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
ഷാറുഖ് ഖാനൊപ്പം പഠാനിലും പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലുമാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ.
Story Highlights: actress deepika padukone hospitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here