Advertisement

ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിന്; സുപ്രീം കോടതി വിധി ആശങ്കാജനകമെന്ന് കെസിബിസി

September 29, 2022
Google News 2 minutes Read
KCBC against Supreme Court verdict on abortion

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ആശങ്കാജനകമെന്ന് കെസിബിസി. സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യത്വം കുറച്ചു കാണിക്കുന്നതിനു തുല്യമാണ്. കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവനു വില കല്പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും കെസിബിസിയുടെ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. ( KCBC against Supreme Court verdict on abortion ).

Read Also: വീട്ടിലിരുന്ന് തന്നെ ഗുളിക കഴിച്ച് ഗര്‍ഭഛിദ്രം നടത്താം; അംഗീകാരം നല്‍കി ഇംഗ്ലണ്ടും വെയില്‍സും

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെയാണെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്. ജസ്റ്റിസ് ഡ്.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.

എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേർതിരിവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Story Highlights: KCBC against Supreme Court verdict on abortion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here