Advertisement

ആംബുലൻസിന് വഴിയൊരുക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; മോദിയുടെ കാലത്ത് വിഐപി സംസ്‌കാരമില്ലെന്ന് ബിജെപി

September 30, 2022
Google News 4 minutes Read

ആംബുലൻസിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം. ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നരേന്ദ്രമോദി. യാത്രാമധ്യേ ആംബുലൻസിന് വഴി നൽകാനായി വാഹനവ്യൂഹം അൽപനേരം നിർത്തിയിടുകയായിരുന്നു. വെള്ളിയാഴ്ച അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആംബുലൻസ് കടന്നുപോയ ശേഷമാണ് യാത്ര തുടർന്നതും.(pm modis convoy stops to give way to ambulance)

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

വെള്ളിയാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ ദൂരദർശൻ സെന്ററിന് സമീപം പൊതുറാലി കഴിഞ്ഞ് ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘മോദിയുടെ കാലത്ത് വിഐപി സംസ്‌കാരമില്ല’ എന്ന അടിക്കുറിപ്പോടെ ബിജെപി നേതാവ് രുത്വിജ് പട്ടേൽ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

Story Highlights: pm modis convoy stops to give way to ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here