ചികിത്സയ്ക്കിടെ മോശമായി പെരുമാറിയ ഡോക്ടറെ മര്‍ദിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 20ലേറെ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചികിത്സയ്ക്കിടെ ഡോക്ടര്‍ അപമാനിച്ചെന്ന് രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു.
മര്‍ദനത്തില്‍ ചെവിക്ക് പരുക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍എന്‍ടി വിഭാഗത്തില്‍ ചികിത്സ തേടിയിരിക്കുകയാണ്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം മര്‍ദിച്ചത്.കോഴിക്കോട് നഗരത്തിലെ ഡോക്ടര്‍ മൊഹാദിനാണ് മര്‍ദനമേറ്റത്. ആശുപത്രിക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മര്‍ദിച്ചതെന്നാണ് പരാതി.
Read Also:നൂറനാട് ഡോക്ടറെ മര്‍ദിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍
സംഘത്തിലെ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. ഇവരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ്
മര്‍ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Story Highlights: Three people were arrested in the incident of beating doctor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here