5 അതിർത്തികൾ, 26 സംസ്ഥാനങ്ങൾ, 46000 കിലോമീറ്റർ; വാൻ വീടാക്കി ലോകം ചുറ്റുന്ന ചെറുപ്പക്കാരൻ

യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ജീവിതം തന്നെ യാത്ര ചെയ്തു തീർക്കാൻ ഇഷ്ടപ്പെടുന്നവരും നമുക്ക് ചുറ്റുമുണ്ട്. വാൻ വീടാക്കി ലോകം ചുറ്റുന്ന ചെറുപ്പക്കാരനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. എറണാകുളം സ്വദേശിയായ ജെയിസൺ ജെയിംസ് പതിനൊന്നരമാസമായി വാനിൽ ലോകം ചുറ്റിന്നത്. ഈ ചെറുപ്പക്കാരൻ ഇന്ത്യ ചുറ്റികറങ്ങിയത് ഈ വാൻ ഉപയോഗിച്ചാണ്. ജെയിസൻറെ ഊണും ഉറക്കവുമെല്ലാം ഈ വാനിൽ ആയിരുന്നു. കഴിഞ്ഞ വർഷം നവംബർ 2 ന് നോർത്ത് പറവൂരിൽ നിന്നാണ് ജെയിസൺ തന്റെ യാത്ര ആരംഭിച്ചത്. 46000 കിലോമീറ്ററാണ് ഈ ചെറുപ്പക്കാരൻ ഒമിനിയിൽ താണ്ടിയത്.
കഴിഞ്ഞ പതിനൊന്ന് മാസം കൊണ്ട് ആകെ അഞ്ച് രാജ്യാതിർത്തികളും 5 ടെറിറ്ററികളും 26 സംസ്ഥാനങ്ങളും ഈ ചെറുപ്പക്കാരൻ ചുറ്റിക്കറങ്ങി. ഇന്ന് ഈ വാഹനം ജെയിസൺ വീടാണ്. താമസവും ഉറക്കവുമെല്ലാം ഇതിനകത്താണ്. ജെയിസനും അച്ഛനും ചേർന്നാണ് വാഹനം ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്. വീട്ടിൽ തന്നെ വെച്ച് തങ്ങളെക്കൊണ്ട് ആകുന്ന തരത്തിൽ ഇത് മോഡിഫൈ ചെയ്ത് എടുക്കുകയായിരുന്നു.
എങ്ങനെയാണ് യാത്രയിലേക്ക് തിരിഞ്ഞത് എന്ന് ചോദിക്കുമ്പോൾ കൃത്യമായ മറുപടിയും ജെയിസനുണ്ട്. സ്വപ്നങ്ങളാണ് തന്നെ ഇതിലേക്ക് എത്തിച്ചത്. പണ്ടുമുതലേ യാത്രകളോട് ഭയങ്കര ഇഷ്ടമാണ്. പക്ഷെ കൊവിഡ്
കാലം ശരിക്കും വീടിനുള്ളിൽ തന്നെ പെട്ടുപോയി. ആ സമയം യാത്ര ചെയ്യണം, ഇന്ത്യയെ അറിയണം എന്ന ആഗ്രഹം വർധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകളിൽ യാത്രയിൽ നിന്നാണ് ലഭിച്ചത്. കുറെയധികം പാഠങ്ങൾ, പുതിയ ആളുകൾ, പരിചയമില്ലാത്ത ആചാരങ്ങൾ എല്ലാം ഈ യാത്ര തന്നെ പഠിപ്പിച്ചു എന്നാണ് ജെയിസൺ പറയുന്നത്. അതുതന്നെയാണ് ഈ യാത്രയിലൂടെ താൻ നേടിയതെന്നും ജെയിസൺ കൂട്ടിച്ചേർത്തു.
Story Highlights: travel story of Jaison James
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here