Advertisement

മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സമാജ്‌വാദി പാര്‍ട്ടി; അഖിലേഷിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

October 2, 2022
Google News 3 minutes Read

സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ട്വിറ്ററിലൂടെയാണ് സമാജ്‌വാദി പാര്‍ട്ടി മുലായത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചത്. (Mulayam Singh Yadav stable, says SP PM Modi speaks to Akhilesh)

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ ഫോണില്‍ വിളിച്ച് മുലായത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. തന്നെക്കൊണ്ട് സാധ്യമായ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മോദി അഖിലേഷ് യാദവിനോട് പറഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വിനോദിനിയെ നെഞ്ചോട് ചേർത്ത് കമല; ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രിRead Also:

ആഗസ്റ്റ് 22 മുതല്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുലായം സിംഗ് മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലഖ്‌നൗവില്‍ നിന്ന് മുലായത്തെക്കാണാനായി അഖിലേഷ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നെന്നാണ് വിവരം.

Story Highlights: Mulayam Singh Yadav stable, says SP PM Modi speaks to Akhilesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here