‘ഗാന്ധിയെ ഏറ്റെടുക്കുന്നത് എളുപ്പമാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് പ്രയാസം’; കേന്ദ്രത്തിനെതിരെ രാഹുല്‍

മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് ഗാന്ധിയെ ഏറ്റെടുക്കുന്നത് വളരെ എളുപ്പമാമെങ്കിലും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നത് പ്രയാസമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. (Convenient to appropriate Gandhi’s legacy but difficult to walk in his footsteps says rahul gandhi)
മഹാത്മാ ഗാന്ധി രണ്ടു തവണ സന്ദര്‍ശിച്ച ബദനവലു ഗ്രാമത്തിലാണ് രാഹുല്‍ ഇന്ന് സമയം ചെലവഴിച്ചത്. പിന്നീട് വൈകിട്ടാണ് പദയാത്ര തുടര്‍ന്നത്.
ഇന്നത്തെ ദിവസത്തിന്റെ പകുതിയും രാഹുല്‍ഗാന്ധി ചിലവഴിച്ചത് നഞ്ചന്‍കോടുള്ള ബദനവലു എന്ന ഖാദി ഗ്രാമത്തിലാണ്. രാവിലെ ഗ്രാമത്തിലെ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിലെത്തിയ രാഹുല്‍, ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം പദയാത്രികര്‍ക്കും ഗ്രാമത്തിലെ നെയ്ത്തുകാര്‍ക്കുമൊപ്പം പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
നെയ്ത്ത് കേന്ദ്രം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി, വനിതാ നെയ്ത്ത് തൊഴിലാളികളുമായി ആശയവിനിമയവും നടത്തി. ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിലും രാഹുല്‍ പങ്കാളിയായി. പ്രൈമറി സ്‌കൂളിന്റെ ചുറ്റു മതിലില്‍ ചുവര്‍ ചിത്രവും വരച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. വൈകിട്ട് നാലരക്കാണ് ഇന്നത്തെ പദയാത്ര ആരംഭിച്ചത്.
Story Highlights: Convenient to appropriate Gandhi’s legacy but difficult to walk in his footsteps says rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here