വിഐപി പരിഗണന വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു; കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍

അസുഖബാധിതനായിരുന്നപ്പോഴും അസാമാന്യ ഊര്‍ജം പ്രസരിപ്പിച്ചിരുന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍.
രോഗക്ഷീണം അല്‍പം കുറഞ്ഞാല്‍ ആശുപത്രിവാസം ഒഴിവാക്കി പാര്‍ട്ടി പരിപാടികള്‍ക്ക് പോകുന്നതാണ് രീതി. ആശങ്കകള്‍ പ്രകടിപ്പിച്ചാല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുമെന്നും ചികിത്സിച്ച തിരുവനന്തപുരം ജിജി ഹോസ്പിറ്റലിലെ ഡോക്ടേഴ്‌സ് പറയുന്നു.
ശരീരത്തെ തളര്‍ത്തുന്ന അര്‍ബുധബാധയെ ആത്മവിശ്വാസം കൊണ്ട് അതിജീവിക്കാനാകുമെന്നായിരുന്നു കോടിയേരിയുടെ വിശ്വാസം. ശാരീരികാവശതകളിലും നിരന്തരം ഊര്‍ജത്തിന്റെ ഉറവിടമായി. അനാരോഗ്യത്തിലും ആള്‍ക്കൂട്ടത്തോടും പാര്‍ട്ടി പരിപാടികളോടും ചേര്‍ന്നു. സാധാരണമായ ഈ ശുഭാപ്തിവിശ്വാസം ചികിത്സയിലും പുരോഗതിയുണ്ടാക്കിയെന്ന് ദീര്‍ഘകാലം പരിചരിച്ച തിരുവനന്തപുരം ജിജി ഹോസ്റ്റലിലെ ഡോ. ബോബന്‍ തോമസ് ഓര്‍ത്തു.
Read Also: വിനോദിനിയെ നെഞ്ചോട് ചേർത്ത് കമല; ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി
ഐസിയുവില്‍ കഴിയുമ്പോഴും ക്ഷീണമൊഴിഞ്ഞാല്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകാനിറങ്ങും. ആശങ്കയറിയിച്ചാല്‍ കുഴപ്പമൊന്നുമെല്ലെന്ന് ഡോക്ടേഴ്‌സിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കും.
Read Also: കോടിയേരിയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് മാറാതെ പിണറായി വിജയൻ
വിഐപി പരിഗണന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ക്ക് കോടിയേരി നല്‍കിയ നിര്‍ദേശം. സാധാരണക്കാരില്‍ സാധാരണക്കാരനായുള്ള കൊടിയേരിയുടെ ആശുപത്രിവാസവും സ്‌നേഹംനിറഞ്ഞ അനുഭവങ്ങളും ജിജി ഹോസ്പിറ്റലിലെ ജീവനക്കാരില്‍ ദുഖാര്‍ദ്രമായ ഓര്‍മകളായി നിറയുകയാണിപ്പോള്‍.
Story Highlights: doctors who treated Kodiyeri balakrishnan in trivandrum GG hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here