Advertisement

മൂന്നാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം

October 4, 2022
Google News 2 minutes Read

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. 49 റണ്‍സിന്‍റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഇന്ത്യൻ ബോളർമാർ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ അക്ഷരാർഥത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ വെടിക്കെട്ടാണ് ഇൻഡോറിൽ കണ്ടത്.(india southafrica third t20)

ഇന്ത്യന്‍ നിരയില്‍ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 227-3, ഇന്ത്യ 18.3 ഓവറില്‍ 178 ഓള്‍ ഔട്ട്.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ റൂസോയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ഡീക്കോക്കും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോറാണ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തു.

റൂസോ വെറും 48 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കത്. ഡീ കോക്ക് 43 പന്തിൽ 68 റൺസെടുത്തു.ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെയിൻ പാർനലും എൻഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: india southafrica third t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here