ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദനയെന്ന് ജസ്പ്രീത് ബുംറ

ടി-20 ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദനയെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. പ്രിയപ്പെട്ടവരുടെ ആശംസകൾക്കും പിന്തുണയ്ക്കും നന്ദി പറയുന്നു. ഇന്ത്യൻ ടീമിനായി താൻ ആരവമുയർത്തുമെന്നും ബുംറ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സ്ഥിരീകരിച്ചത്. ബുംറയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പിൽ ബുംറ, രവീന്ദ്ര ജഡേജ എന്നീ രണ്ട് സുപ്രധാന താരങ്ങൾ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.
I am gutted that I won’t be a part of the T20 World Cup this time, but thankful for the wishes, care and support I’ve received from my loved ones. As I recover, I’ll be cheering on the team through their campaign in Australia ?? pic.twitter.com/XjHJrilW0d
— Jasprit Bumrah (@Jaspritbumrah93) October 4, 2022
പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചിരുന്നു. നാളെ നടക്കാനിരിക്കുന്ന അവസാന മത്സരത്തിൽ സിറാജ് കളിക്കും. കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ നിന്ന് പുറത്തായത്. താരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവുമെന്ന് സൂചനയുണ്ട്.
ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ പ്രകടനം കൂടുതൽ ദുഷ്കരമാക്കും എന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറഞ്ഞിരുന്നു. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്, ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ നഷ്ടമായിരിക്കും എന്നും ഷെയ്ൻ വാട്‌സൺ പറഞ്ഞു.
Story Highlights: jasprit bumrah injury t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here