Advertisement

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മര്‍ദനത്തിന് ഇരയായവര്‍

October 4, 2022
Google News 2 minutes Read
kozhikode medical college attack

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മര്‍ദനത്തിന് ഇരയായവര്‍. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത ദിവസം സുരക്ഷാ ജീവനക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കും. മര്‍ദനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടീസ് പോലും ഇറക്കിയിട്ടില്ല ( kozhikode medical college attack ).

സിപിഐഎം നേതൃത്വം പരസ്യമായി സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ രംഗത്തു വന്നതിന് പിന്നാലെ അന്വേഷണം മരവിച്ച നിലയിലാണ്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മെഡിക്കല്‍ കോളജില്‍ നിന്ന് ശേഖരിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ഒളിവില്‍ കഴിയുന്ന പ്രതികളായ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി തിരച്ചില്‍ നോട്ടീസും ഇറക്കിയില്ല.

Read Also: ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം വിപുലമാക്കി പൊലീസ്

കേസ് അട്ടിമറിക്കാന്‍ കേരള പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി കേന്ദ്ര പ്രതിരോധ മന്ത്രിയെ സമീപിക്കാനും വിമുക്ത ഭടന്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളുടെ ജാമ്യ ഹര്‍ജി ഈ മാസം പത്തിനാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Story Highlights: kozhikode medical college attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here