Advertisement

തൃശൂരിലെ തീപിടിത്തം; കത്തി നശിച്ചത് ലക്ഷങ്ങളുടെ സൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും

October 5, 2022
Google News 2 minutes Read
Fire in Thrissur; Bicycles and accessories were destroyed

തൃശൂർ നഗരത്തിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ സൈക്കിളുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു. രണ്ടു നിലയിൽ പൂർണമായും തീ പിടിച്ചെങ്കിലും ഇപ്പോഴത്തെ സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാണ്. 9 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തൃശ്ശൂരിന് പുറമേ വടക്കാഞ്ചേരി, പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയതിനാൽ വേ​ഗത്തിൽ തീ കെടുത്താനായി. ( Fire in Thrissur; Bicycles and accessories were destroyed ).

Read Also: തൃശൂർ നഗരത്തിൽ വൻ തീപിടുത്തം

ശക്തൻ ബസ്റ്റാൻഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു. അഞ്ചരയോടെയാണ് സൈക്കിൾ ഷോപ്പിൽ തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർച്ച് ചെയ്യപ്പെട്ടിട്ടില്ല.

Story Highlights: Fire in Thrissur; Bicycles and accessories were destroyed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here