പ്രധാന പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി

പ്രധാന പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്നെല്ലാം പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി. കോൺഗ്രസ്സിന് 2 പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. ആഭ്യന്തരം, ഐ.ടി പാർലമെന്റ് സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളാണ് നഷ്ടമായത്.
ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ശശി തരൂരിന് പകരം ശിവസേന എം.പി പ്രതാപ് റാവു ജാഥവിനെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം മനു അഭിഷേക് സിംഗ്വിക്ക് നഷ്ടമായി. ബി.ജെ.പി അംഗം ബ്രിജ് ലാലാണ് പുതിയ അധ്യക്ഷൻ.
Read Also: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം
ടി.എം.സിയുടെ പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും നഷ്ടമായി. കടുത്ത വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസ്സും രംഗത്ത് വന്നു. ബി.ജെ.പിയുടേത് കിരാതമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്, റഷ്യൻ ഏകാധിപത്യ രീതികൾ മാതൃകയാക്കുകയാണെന്ന് ഗൗരവ് ഗോഗോയ് ആരോപിച്ചു.
Story Highlights: Opposition members excluded from the positions of parliamentary committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here