ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; നാലാം പ്രതി വരുൺ കുമാർ അറസ്റ്റിൽ

ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകത്തിൽ നാലാം പ്രതി വരുൺ കുമാർ അറസ്റ്റിൽ. കോയമ്പത്തൂർ വച്ചാണ് രണ്ടാം പ്രതിയും മൂന്നാം പ്രതിയും അറസ്റ്റിലായത്. ( changanassery drishyam model murder varun arrested )
കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കൊലപാതകം നടത്താൻ വേണ്ടിയാണ് പ്രതി ചങ്ങനാശ്ശേരിയിൽ വാടക വീടെടുത്തത്. മുത്തുകുമാർ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി. സെപ്റ്റബർ 26-ാം തിയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികൾ മൂന്ന് പേരും ചേർന്ന് ക്രൂരമായി മർദിച്ചു. മൂക്കിൽ മദ്യം ഒഴിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Highlights: changanassery drishyam model murder varun arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here