ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു; നിര്‍മാണം പൂര്‍ത്തിയാക്കിയത് മൂന്ന് വര്‍ഷം കൊണ്ട്

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ദുബായ് ജബല്‍ അലിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്. (largest Hindu temple in dubai)
ഭക്തിനിര്‍ഭരമായ ചടങ്ങില്‍ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ജുല്‍ഫര്‍, അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒമര്‍ അല്‍ മുത്തന്ന എന്നിവര്‍ വിളക്കു തെളിച്ചാണ് ക്ഷേത്രം തുറന്നത്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്.ശിവനാണ് പ്രധാന പ്രതിഷ്ഠ. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലേക്കുളള ശില്‍പ്പങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ് എത്തിച്ചത്. രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. ഇന്ത്യന്‍ അറബിക് ശൈലിയിലുളള വാസ്തുവിദ്യാ രീതിയികള്‍ സമന്വയിപ്പിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്.
Story Highlights: largest Hindu temple in dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here