Advertisement

ഓപ്പറേഷൻ യെല്ലോ; ആലപ്പുഴയിൽ പിടിച്ചെടുത്തത് 57 റേഷൻ കാർഡുകൾ

October 7, 2022
Google News 2 minutes Read
operation yellow 57 ration cards seized

ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ( operation yellow 57 ration cards seized )

സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടിയിൽ വീടുള്ളവർ,
ഒന്നിലധികം കറുകൾ സ്വന്തമായുള്ള വ്യക്തികളൊക്കെയാണ് മുൻഗണന
കാർഡുകൾ കൈവശം വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ സപ്ലൈ വിഭാഗം വീട് കയറി നടത്തിയ പരിശോധനയിൽ 39 മുൻഗണന കാർഡുകളും, 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കഴം, അമ്പലപ്പുഴ ഏന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്തു കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി പിഴയീടാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ ടി ഗാനദേവി അറിയിച്ചു. ജില്ലയിൽ മുൻഗണന കാർഡുകൾ റേഷൻ കടത്തിന് ഉപയോഗിക്കുന്നതായും പരാതികൾ ഉണ്ട്.

Story Highlights: operation yellow 57 ration cards seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here