‘താടിയെല്ലിനെച്ചൊല്ലി പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു’; ബോഡി ഷെയിമിംഗിന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് അഭിരാമി

ഗായിക, മ്യൂസിക് കമ്പോസര്‍, അഭിനേത്രി, അവതാരിക എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ അടുത്തിടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ബോഡിഷെമിങ് ഉള്‍പ്പടെ താന്‍ അനുഭവിക്കുന്നുണ്ടെന്നും തന്റെ മുഖത്തിന്റെ താടിയെല്ലിനെ ചൊല്ലി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്നും അഭിരാമി പറയുന്നു. (abhirami suresh on body shaming that she faces)
തമിഴ് സിനിമയില്‍ പ്രധാന നായികയുടെ വേഷം ചെയാന്‍ അഭിരാമി സുരേഷിനെ വിളിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ തന്റെ പ്രൊഫൈല്‍ കാമറയില്‍ ഭംഗിയായി വരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടുവെന്ന് അഭിരാമി പറയുന്നു. ദശാവതാരത്തില്‍ നടന്‍ കമലഹാസന്‍ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ഉപയോഗിച്ചു അഭിരാമിയുടെ മുഖം രൂപ മാറ്റം വരുത്താമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞതെന്നും അഭിരാമി വെളിപ്പെടുത്തി.
ഓരോ വ്യക്തിയും വ്യത്യസ്തമായിരിക്കുമ്പോള്‍ തന്നെ മുഖത്തെ താടിയെല്ലിനെ ചൊല്ലിയുണ്ടായ മാറ്റി നിര്‍ത്തപ്പെടലുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും അഭിരാമിയുടെ അമ്മ പ്രതികരിച്ചു.
Story Highlights: abhirami suresh on body shaming that she faces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here