ക്ഷേത്രപരിസരത്തെ കിണറ്റില്‍ നിന്നും ഏഴടി നീളമുള്ള മൂര്‍ഖനെ പിടികൂടി

കോട്ടയം പാലായില്‍ കിണറ്റില്‍ നിന്നും മൂര്‍ഖനെ പിടികൂടി. അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്.
വനം വകുപ്പിന്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാല്‍ ഷെല്‍ഫി ജോസും പാലാ സ്വദേശി നിതിനും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.
മൂര്‍ഖന്‍ പാമ്പിനെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് അവിടെ നിന്നും ജനവാസ മേഖല ഇല്ലാത്ത ഉള്‍വനത്തിലേക്ക് തുറന്നുവിടും.
Story Highlights: seven feet long cobra was caught from the well
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here