വടക്കഞ്ചേരി വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

വടക്കഞ്ചേരി വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കെഎസ്ആർടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം ഉണ്ടായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. ജോമോൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂടാതെ കെഎസ്ആർടിസി ബ്രേക്ക് ചെയ്തോ എന്ന് അറിയുന്നതിനായി ബസിലെ യാത്രക്കാരുടെയും മൊഴിയെടുക്കും.
അതേസമയം വടക്കഞ്ചേരി അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് സർക്കാരിന് സമർപ്പിക്കും. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻ്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മിഷണർക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്.
Read Also: വടക്കഞ്ചേരി അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് റിപ്പോർട്ട് നൽകും
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്. ഇതിനിടെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൂനയില്‍ നിന്നെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ജോമോന്‍ തന്നെയാണ് പൂനയില്‍ നിന്നാണെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Re-record KSRTC driver’s Statement Vadakkanchery Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here