സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം. മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ ദിനേശൻ ഇന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും.
കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ ഉൾപ്പടെ അഞ്ച് പ്രതികൾ ഇന്നലെ വൈകീട്ട് ജയിൽ മോചിതരായി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒളിവിലുള്ള രണ്ട് പ്രതികളുടെ നീക്കമെന്നാണ് സൂചന.
Read Also: നീതിന്യായ വ്യവസ്ഥയെ ഓർത്ത് തലകുനിക്കുന്നു; സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഹൈക്കോടതിക്കെതിരെ വി.ഡി.സതീശൻ
കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്ത ഭടൻമാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. വിമുക്തഭടന് നീതി ലഭിക്കുക എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്താൻ കോൺഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Kozhikode medical college security guards attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here