Advertisement

ഹിജാബ് നിയന്ത്രണം: വിധി ഇന്ന്

October 13, 2022
Google News 2 minutes Read
Hijab Regulation Judgment Today

കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രിച്ച സർക്കാർ തിരുമാനത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 22 ന് ഹർജികളിൽ വിധി പറയാൻ മാറ്റിയിരുന്നു ( Hijab Regulation Judgment Today ).

മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നതിൽ അടക്കം തിരുമാനം ഇന്നുണ്ടാകും.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി ഗേൾസ് കോളജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മാർച്ച് 15 ന് ഹൈക്കോടതി തള്ളിയിരുന്നു. 2022 ഫെബ്രുവരി 5ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ചില മുസ്ലീം പെൺകുട്ടികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.

Read Also: ഹജ്ജ് പ്രായപരിധി സൗദി ഒഴിവാക്കി: കൂടുതൽ തീർത്ഥാടകർക്ക് അവസരം

സർക്കാരിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹിജാബ് പ്രശ്നവും സമരവും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന ആണെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാർ ശ്രമിക്കുന്ന ശക്തികൾ ഇതിന് പിന്നിൽ ഉണ്ടെന്നും കേന്ദ്രം വാദിച്ചു.

Story Highlights: Hijab Regulation Judgment Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here