Advertisement

പാസ്പോർട്ടിൽ ആശയക്കുഴപ്പം; ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങി

October 13, 2022
Google News 1 minute Read

പാസ്പോർട്ടിലെ ആശയക്കുഴപ്പം ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങി. പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 30 മണിക്കൂറോളമാണ് ഇവർ എയർപോർട്ടിൽ കുടുങ്ങിയത്.

തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് രഞ്ജു രഞ്ജിമാർ ദുബായിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയിൽ പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

തുടർന്ന് പാസ്​പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച്​ നാട്ടിലേക്ക്​ പോകണമെന്ന് വിമാനത്താവള​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തുടർന്ന്, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങളെ തുടർന്ന് അധികൃതരെ കാര്യം ബോധിപ്പിക്കാനായി.

അൽപ്പം ആശങ്കപ്പെട്ടെങ്കിലും അധികൃതരെ സത്യം ബോധ്യപ്പെടുത്താനായതിൽ സന്തോഷമുണ്ടെന്ന് രഞ്ജു രഞ്ജിമാർ പ്രതികരിച്ചു.

Story Highlights: renju renjimar stuck at dubai airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here