Advertisement

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്; നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് എ.എൻ.ഷംസീർ

October 14, 2022
Google News 2 minutes Read

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ പൊലീസ് ഉചിതമായ നടപടി എടുക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അംഗത്തിനെതിരായ നിയമ നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ല. സുപ്രീം കോടതി നിർദേശങ്ങൾ ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു ( Case against eldhose kunnappilly a n shamseer ).

അം​ഗത്തിനെതിരെ എടുക്കുന്ന നടപടി അറിയിച്ചാൽ മതി. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അക്കാര്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും സ്പീക്കർ പറഞ്ഞു.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. അനുമതി ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടക്കും.

ചൊവ്വാഴ്ച മുതൽ എംഎൽഎ ഒളിവിലെന്നാണ് പൊലീസ് വിലയിരുത്തൽ. എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലേക്ക് കടക്കുക.

Story Highlights: Case against eldhose kunnappilly a n shamseer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here