Advertisement

ഷാഫിയുമായുള്ള ബന്ധം ഉള്‍പ്പെടെ റോസ്‌ലി മറച്ചുവച്ചെന്ന് പങ്കാളി; ‘ലോട്ടറി കച്ചവടത്തെക്കുറിച്ചും അറിയില്ലായിരുന്നു’

October 14, 2022
Google News 2 minutes Read

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ കൊലചെയ്യപ്പെട്ട റോസ്ലിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്ന് റോസ്ലിയുടെ പങ്കാളി സജീഷ്. റോസ്ലി തന്നില്‍ നിന്ന് പല കാര്യങ്ങളും മറച്ചുവച്ചെന്നാണ് സജീഷ് പറയുന്നത്. ലോട്ടറി കച്ചവടത്തിന്റെ കാര്യവും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. (Rosli Covered Up Relationship With Shafi says partner)

ജൂണ്‍ മാസം 8ന് ചങ്ങനാശേരിയിലുള്ള അമ്മാവനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് റോസ്ലി പോയതെന്ന് സജീഷ് പറഞ്ഞു. പിന്നീട് താന്‍ റോസ്ലിയെ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഫോണ്‍ റിംഗ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ആകുകയായിരുന്നെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Read Also: ‘ശ്രീദേവിയെന്ന പ്രൊഫൈല്‍ ഉപയോഗിച്ച ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് നശിപ്പിച്ചു’; ഷാഫി 40,000 രൂപ നല്‍കിയിരുന്നെന്നും ഭാര്യ

ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരില്‍ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരമുണ്ട്. നിലവില്‍ പരാതികള്‍ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.

Story Highlights: Rosli Covered Up Relationship With Shafi says partner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here