Advertisement

ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇലന്തൂരിലേക്കെത്തുന്നത് നിരവധി പേര്‍; ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ സ്റ്റിക്കറുമായി ഓട്ടോറിക്ഷ

October 16, 2022
Google News 3 minutes Read

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. ബസിലും ട്രെയിനിലും ഇവിടേക്കെത്തി ഇലന്തൂരിലെ മനുഷ്യക്കുരുതി നടന്ന കുപ്രദ്ധമായ വീട്ടിലേക്ക് വഴി ചോദിക്കുന്ന നിരവധി ആളുകളെയാണ് നാട്ടുകാര്‍ ഓരോ ദിവസവും കാണുന്നത്. ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്നും കുറ്റകൃത്യം നടന്ന വീടാണെന്നും സൂചിപ്പിച്ച് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിംഗിന്റെ വീടുകാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ലെന്ന് ഇലന്തൂരുകാരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ച ഇലന്തൂരിലെത്തുന്ന ആളുകള്‍ക്ക് ഈ വീട്ടിലേക്ക് എളുപ്പമെത്താനായി സ്വന്തം ഓട്ടോറിക്ഷയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുകയാണ് ഇലന്തൂര്‍ സ്വദേശി ഗീരീഷ്. (auto driver offers trip to elanthoor human sacrifice house)

നരബലി ഭവനം കാണാനെത്തുന്നവരില്‍ നിന്ന് 50 രൂപയാണ് ഗീരീഷ് ഈടാക്കുന്നത്. നരബലി ഭവന സന്ദര്‍ശനം 50 രൂപ എന്നാണ് വാഹനത്തിലെ സ്റ്റിക്കര്‍. ഇന്ന് മാത്രം 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗീരീഷ് ട്വന്റിഫോറിനോട് പറഞ്ഞത്.

Read Also: ‘പോസ്റ്റ്‌മോര്‍ട്ടം സഹായിയായി ജോലി ചെയ്തതായി അറിയില്ല’; ഷാഫിക്ക് നന്നായി അറിയുന്നത് ഡ്രൈവിംഗെന്ന് ഭാര്യ

ആദ്യശ്രീ തംബുരു എന്നുപേരായ ഓട്ടോറിക്ഷയാണ് ഗീരീഷ് ഓടിക്കുന്നത്. ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്ന് ഭഗവല്‍ സിംഗിന്റെ വീട്ടിലേക്കാണ് 50 രൂപ ഈടാക്കുന്നത്. വഴി ഒന്ന് കാണിച്ചാല്‍ മതി പൈസ തരാമെന്ന് പറയുന്നവര്‍ പോലുമുണ്ടെന്ന് ഗിരീഷ് പറയുന്നു.

Story Highlights: auto driver offers trip to elanthoor human sacrifice house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here