Advertisement

‘പോസ്റ്റ്‌മോര്‍ട്ടം സഹായിയായി ജോലി ചെയ്തതായി അറിയില്ല’; ഷാഫിക്ക് നന്നായി അറിയുന്നത് ഡ്രൈവിംഗെന്ന് ഭാര്യ

October 16, 2022
Google News 3 minutes Read

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ കൊലചെയ്യപ്പെട്ട രണ്ട് സ്ത്രീകളുടെ ശരീരത്തില്‍ നിന്നും ആന്തരിക അവയവങ്ങള്‍ നഷ്ടമായെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇരട്ടക്കൊലയുടെ മുഖ്യ ആസൂത്രകനായ ഷാഫി പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായിയായി അല്‍പ കാലം ജോലിചെയ്യുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷാഫി ഇത്തരമൊരു ജോലി ചെയ്തതായി ഒരു സൂചന പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ ട്വന്റിഫോറിനോട് പറഞ്ഞു. (shafi did not work as postmortem assistant says wife elanthoor human sacrifice)

ഷാഫി തന്നെ വിവാഹം കഴിച്ചതിന് ശേഷം അങ്ങനെയൊരു ജോലിക്ക് പോയിട്ടില്ലെന്ന് നബീസ പറയുന്നു. അങ്ങനെ യാതൊരു സൂചനയും ലഭിച്ചില്ല. എല്ലാ വണ്ടിയും ഓടിക്കും. ഇതുകൂടാതെ കഞ്ഞിക്കടയുടെ പണി ഉള്‍പ്പെടെയുള്ളവയാണ് ഷാഫി തന്നെ വിവാഹം കഴിച്ച ശേഷം ചെയ്തുവന്നിരുന്നതെന്നും നബീസ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ഷാഫിക്ക് 3 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ആഭിചാര പുസ്തകങ്ങളും ആയുധങ്ങളുമുൾപ്പെടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് 40 ഓളം തെളിവുകൾ

ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിയുടെ ഭാര്യ നബീസ പറഞ്ഞു. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണം. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. കോര്‍പറേഷന്‍ വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ പറയുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും ഭാര്യ ട്വന്റി ഫോറിനോട് പറഞ്ഞു. സത്യം എന്തായാലും അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.

ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി.

Story Highlights: shafi did not work as postmortem assistant says wife elanthoor human sacrifice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here