Advertisement

ഷാഫിക്ക് 3 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ആഭിചാര പുസ്തകങ്ങളും ആയുധങ്ങളുമുൾപ്പെടെ ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് 40 ഓളം തെളിവുകൾ

October 16, 2022
Google News 2 minutes Read
shafi has three fake fb accounts

മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഒന്നിലേറെ വ്യാജ ഫേസ്ബുക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തൽ. ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ( shafi has three fake fb accounts )

കേസിലെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ അന്വേഷണം സംഘമിന്ന് യോഗം ചേർന്നു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരനായിരുന്നു തീരുമാനം. ഭഗവൽ സിങ്ങും ലൈലയും അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫി ഒറ്റവാക്കിൽ ഉത്തരം ഒതുക്കുകയാണെന്നും അന്വേഷണം സംഘം പറയുന്നു.

ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തി. ഇവയിൽ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി.

ഇന്നലെ ഇലന്തൂരിൽ നടത്തിയ തെള്ളിവെടുപിനിടയിൽ മനുഷ്യമാംസം കഴിച്ചെന്ന് ഷാഫിയും, ഭഗവൽസിങ്ങും സമ്മതിച്ചിരുന്നു. ആയുധങ്ങളും, ആഭിചാര പുസ്തങ്ങളും ഉൾപ്പടെ 40 ഓളം തെള്ളിവുകളാണ് ഇലന്തൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഷാഫിയെ എറണാകുളത്തും ഭഗവൽ സിങ്ങിനെ ഇലന്തൂരിലുമെത്തിച്ച് വീണ്ടും തെള്ളിവെടുപ്പ് നടത്തും.ഫോറെൻസിക് പരിശോധന ഫലവും നിർണായകമാണ്.

Story Highlights: shafi has three fake fb accounts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here