ഇരുപതാം ചൈനീസ് പാർട്ടി കോൺഗ്രസ് ഇന്ന്; ഷി ജിൻ പിംഗ് മൂന്നാം തവണയും തുടരും

ഇരുപതാം ചൈനീസ് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. പ്രസിഡന്റ് ഷി ജിൻ പിംഗിനെ പുറത്താക്കണമെന്ന ബാനറുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഷിജിൻ പിംഗ് മൂന്നാം തവണയും തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ( China Party Congress: Tracing Xi’s rise to power as he looks to a third term ).
നിർണായക പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങാനിരിക്കെ പ്രസിഡന്റ് ഷിജിൻ പിങ്ങിനെതിരെ പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത് സർക്കാരിന് തലവേദനയാകും. ഷി ജിൻപിങ്ങിനെതിരായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നിമിഷങ്ങൾക്കം അപ്രത്യക്ഷമായി. ഷി ജിൻ പിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബോങ്കോങ്ങിൽ നടന്ന പ്രതിഷേധത്തെക്കുറിച്ചും മാധ്യമങ്ങൾ മൗനം പാലിച്ചു.
Read Also: എല്ലാം നയിക്കുന്ന പാർട്ടി; ചൈനീസ് പാർട്ടി കോൺഗ്രസിന് കൊടിയേറുമ്പോൾ
ഷി ജിൻ പിംഗ് മൂന്നാം തവണയും പ്രസിഡൻറ് സ്ഥാനത്തെത്തും എന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്. എഴുപതുകളിൽ മാവോ സേതൂങ്ങിന് ശേഷം ഏറ്റവും ശക്തനായ നേതാവെന്നാണ് ഷിജിൻ പിംഗിനെ വിശേഷിപ്പിക്കുന്നത്. നേതൃത്വത്തിൽ പരമാവധി രണ്ട് ടേം എന്ന നിബന്ധന 2018ലാണ് എടുത്തുകളഞ്ഞത്. അറുപത്തി ഒൻപത് കാരനായ ഷിജിൻപിംഗ് മൂന്നാമതും നേതൃസ്ഥാനത്തെത്തിയാൽ ജീവിതകാലം മുഴുവൻ പ്രസിഡൻറായി തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചൈനീസ് കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമ്മേളനത്തിനാണ് ചൈന സാക്ഷ്യം വഹിക്കുക. നിലവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയാണ് ഷി ജിൻ. രാഷ്ട്രത്തലവൻ, സൈനിക മേധാവി രാജ്യത്തിന്റെ പരമോന്നത നേതാവ് എന്നീ പദവികളും ഷിജിൻ പിംഗിന് സ്വന്തം. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഈ രണ്ട് പദവികളും ഷി നിലനിർത്താനാണ് സാധ്യത. ടിയാനൻമെൻ സ്ക്വയറിൽ ഒരാഴ്ച നീളുന്ന പാർട്ടി കോൺഗ്രസിൽ 2,300 പ്രതിനിധികൾ പങ്കെടുക്കും.
Story Highlights: China Party Congress: Tracing Xi’s rise to power as he looks to a third term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here