Advertisement

സർക്കാരിനെതിരെ മറുതന്ത്രവുമായി ഗവർണർ; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം

October 16, 2022
Google News 2 minutes Read

കേരള സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെതിരെ മറുതന്ത്രവുമായി ഗവർണർ. നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം.

കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ നിശ്ചയിച്ച പ്രതിനിധികൾ ഇത്തരത്തിൽ നിയമിതരായതിനാൽ രാഷ്ട്രീയ നിർദേശം അനുസരിച്ച് പ്രവർത്തിച്ചു എന്ന് രാജ്ഭവൻ വിലയിരുത്തുന്നു.

Read Also: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ

അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാൻ വിളിക്കുന്ന പ്രത്യേക യോഗത്തിൽ ഭരണപക്ഷ പ്രതിനിധികളെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്. ഒക്ടോബർ 24ന് നിലവിലെ വി.സി വി.പി മഹാദേവൻ പിള്ളയുടെ കാലാവധി കഴിയുമെന്നിരിക്കെ അടുത്ത മാസം നാലിന് നടക്കുന്ന സെനറ്റ് യോഗത്തിന്റെ ചുമതല താൽകാലികമായി നിയോഗിക്കുന്ന വി.സിക്ക് ആയിരിക്കും. ചട്ടപ്രകാരം താൽകാലിക വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നതിനാൽ ഭരണപക്ഷത്തിന് അതുമൊരു വെല്ലുവിളിയാകും.

Story Highlights: Kerala University Move To Select Chancellor Nominees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here