പ്രവാസി സംഘടനാ നേതാവിനെതിരെ മുസ്‌ലിം ലീഗിൽ അച്ചടക്കനടപടി

പ്രവാസി സംഘടനാ നേതാവിനെതിരെ മുസ്‌ലിം ലീഗിൽ അച്ചടക്കനടപടി. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ ദുബായ് ഘടകം പ്രസിഡന്റ് ആയിരുന്ന ഇബ്രാഹിം എളെറ്റിലിനെ ആണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാർട്ടിയുടെയും കെഎംസിസിയുടെയും ഭാരവാഹിത്വങ്ങളിൽൽ നിന്നും അദ്ദേഹത്തെ നീക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. ( Muslim League takes disciplinary action against KMCC leader ).
Read Also: ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം; മുസ്‌ലിം ലീഗ്
കഴിഞ്ഞ ആഴ്ച ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുബായിൽ വന്നപ്പോൾ ഇബ്രാഹിം എളെറ്റിലിനെ കെഎംസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ദുബായ് കെഎംസിസിയുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.
Story Highlights: Muslim League takes disciplinary action against KMCC leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here