ഖത്തർ 2022 ഫുട്ബോൾ ലോകകപ്പ്; പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും

ഖത്തർ 2022 ഫുട്ബോൾ ലോകകപ്പിനായി പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും സേവനം ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു. ആപ്പ് ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് എളുപ്പത്തിൽ അയയ്ക്കാനും അനുവദിക്കും. ( Qatar 2022 Football World Cup; New ticketing application on Google Play ).
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളിൽ ടിക്കറ്റുകളുടെ കൗണ്ടർ വിൽപ്പന ഒക്ടോബർ 18ന് ആരംഭിക്കും.
Read Also: ഐപിഎൽ കാണാനുള്ള ചെലവില്ല ഫുട്ബോൾ ലോകകപ്പിന്; ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് നിരക്കുകൾ അറിയാം
ടിക്കറ്റുകൾ വാങ്ങിയ ആരാധകർക്ക്, ടിക്കറ്റിംഗ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, മൊബൈൽ ടിക്കറ്റുകൾ എങ്ങനെ ആക്സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ഇമെയിൽ ഈ ആഴ്ച ലഭിക്കും.” മൊബൈൽ ടിക്കറ്റുകൾ ഹയ്യ കാർഡിൽ നിന്ന് വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ രണ്ടും ആവശ്യമാണെന്നും ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കോളിൻ സ്മിത്ത് പറഞ്ഞു.
Story Highlights: Qatar 2022 Football World Cup; New ticketing application on Google Play
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here