Advertisement

ആകെയുള്ള 13 സെന്റ് ഭൂമിയില്‍ 10 സെന്റും ദാനം ചെയ്ത് ഈ കൊല്ലംകാരന്‍

October 19, 2022
Google News 1 minute Read
Binoy donates 10 cents land to landless

ഭൂമിയും വീടുമൊക്കെ, ഇല്ലാത്തവര്‍ക്കായി ദാനം ചെയ്ത് മാതൃകയായ നിരവധി പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതില്‍ത്തന്നെ ഉള്ളതില്‍ ചെറിയ ശതമാനം ഇല്ലാത്തവര്‍ക്കായി കൊടുക്കുന്ന നല്ല കാഴ്ചകള്‍ ധാരാളം. ആകെയുള്ള 13 സെന്റ് ഭൂമിയില്‍ 10 സെന്റും ദാനം ചെയ്ത് മാതൃകയായ ഒരു മനുഷ്യനുണ്ട്. കൊല്ലം ജില്ലയിലെ തഴവ മണപ്പള്ളി സ്വദേശിയായ ബിനോയിയാണ് മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃക കാട്ടിത്തരുന്നത്.

ഉള്ളതില്‍ ഏറിയപങ്കും വീടില്ലാത്ത മൂന്നു കുടുംബങ്ങള്‍ക്കായി ദാനം ചെയ്തിരിക്കുകയാണ് ബിനോയ്. വീടും വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക് ഷോപ്പും പിന്നെ കുറച്ചു മാറി 10 സെന്റ് ഭൂമിയും. അതായിരുന്നു ബിനോയിയുടെ പേരില്‍ ആകെ ഉണ്ടായിരുന്നത്. ദാനത്തിനൊടുവില്‍ സ്വന്തം പേരില്‍ ബാക്കിയാവുന്നത് മൂന്ന് സെറ്റ് ഭൂമി മാത്രം.

മകന്‍ ഷിബിന്റെ കൂടി നിശ്ചയദാര്‍ഢ്യം ഉണ്ട് ഈ ബിനോയിയുടെ ഈ തീരുമാനത്തിന് പിന്നില്‍. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമിയില്ലാത്ത മൂന്നുപേര്‍ക്കായാണ് ബിനോയ് ഭൂമി ദാനം ചെയ്തത്.

Read Also: ഭൂമി ഗവര്‍ണര്‍ക്ക് ദാനം നല്‍കി; ഇഖ്വാന്‍ കോളനി നിവാസികള്‍ ആനുകൂല്യങ്ങള്‍ പുറത്ത്

ബിനോയ്, വീട്ടമ്മയായ ഭാര്യ, ഓട്ടോമൊബൈല്‍ ബിരുദധാരിയായ മകന്‍, ഒമ്പതാം ക്ലാസുകാരിയായ മകള്‍ അവര്‍ക്ക് ജീവിക്കാന്‍ ഉള്ളത് തന്നെ ധാരാളമെന്നും ഈ കുടുംബം പറയുന്നു. ബിനോയിയുടെയും കുടുംബത്തിന്റെയും മാതൃകാപരമായ ഈ പ്രവൃത്തി നാടാകെ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights: Binoy donates 10 cents land to landless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here