Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ; ഉദ്ഘാടനം ചെയ്യുന്നത് 15,670 കോടിയോളം രൂപയുടെ പദ്ധതികൾ

October 19, 2022
2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ഗുജറാത്ത് സന്ദർശിക്കും. ഇന്ന് രാവിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.(narendra modi in gujarat today)

ഉച്ചകഴിഞ്ഞ് ജുനഗഡിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഉദ്ഘാടനം ചെന്ന പ്രധാനമന്ത്രി രാജ്‌കോട്ടിൽ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

രാജ്‌കോട്ടിൽ നടക്കുന്ന നൂതന നിർമാണ പ്രവർത്തനങ്ങളുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കെവാഡിയയിൽ പ്രധാനമന്ത്രി മിഷൻ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയിൽ നടക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയിൽ അദ്ദേഹം വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.

Story Highlights: narendra modi in gujarat today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top