Advertisement

മകനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു; വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ

October 20, 2022
Google News 3 minutes Read

നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു.(governor aarif muhammed khan birthday wish to vs)

അതേസമയം വി.എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

നൂറാം ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. ‘വി എസ് അറ്റ് 100’ എന്ന ചുവന്ന പോസ്റ്ററും വി എസ് കൈ ഉയർത്തി നിൽക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പ്രതികരണം.കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വി എസ് എന്ന രണ്ട് അക്ഷരം തീർച്ചയായും ഉണ്ടാകും.’നിങ്ങൾക്ക് അദ്ദേഹത്തെ എതിർക്കാം. ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാൻ കഴിയില്ലെന്നും ബിജെപി മുൻ സംസ്ഥാന വക്താവ് ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: governor aarif muhammed khan birthday wish to v s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here