ആഘോഷങ്ങളില്ല; കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് വി.എസ്

വലിയ ആഘോഷങ്ങളില്ലെങ്കിലും കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സിപിഐഎം മുതിർന്ന് നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ മകൻ അരുൺകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടൊപ്പമാണ് വി.എസ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ലളിതമായിട്ടായിരുന്നു ആഘോഷം. ഭാര്യ വസുമതി, മകൻ അരുൺകുമാർ, മകൾ ആശ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു ( v s achuthanandan birthday celebration ).
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു.
Story Highlights: v s achuthanandan birthday celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here