‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍ പ്രചാരണവുമായി ബിജെപി പ്രവര്‍ത്തകര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് പോസ്റ്റര്‍ പ്രചാരണം. ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചുവെന്ന കാസര്‍ഗോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു. കുമ്പളയില്‍ ബിജെപി പൊതുപരിപാടിയില്‍ കെ സുരേന്ദ്രന്‍ ഇന്ന് പങ്കെടുക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്….പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്.
Read Also: കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; ജില്ലാകമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി
നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധമുണ്ടായത്.
Story Highlights: bjp kasaragod poster campaign against k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here