ഗ്ലോബല്‍ വില്ലേജിലേക്ക് എളുപ്പത്തിലെത്താന്‍ കൂടുതല്‍ ബസ് റൂട്ടുകളും സര്‍വീസുകളും; പ്രഖ്യാപനവുമായി ദുബായ്

ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ നാല് റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി അധികൃതര്‍. ഒക്ടോബര്‍ 25 മുതല്‍ ബസ് സര്‍വീസ് നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗ്‌ളോബല്‍ വില്ലേജിലെ വിസ്മയങ്ങള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സുഗമമായി ആഘോഷ നഗരിയിലെത്താനുളള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. (Dubai’s RTA announces four bus routes to Global Village)
അല്‍ റാഷിദിയ ബസ് സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും, യൂനിയന്‍ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും, അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും, മാള്‍ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലുമാണ് സര്‍വീസുകളുണ്ടാവുക.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
ഗ്ലോബല്‍ വില്ലേജിലേക്ക് പത്ത് ദിര്‍ഹമാണ് സ്റ്റേഷനുകളില്‍ നിന്ന് ഈടാക്കുക. കഴിഞ്ഞ തവണയും മേളനടക്കുന്ന കാലയളവില്‍ ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു. ഡീലക്‌സ് കോച്ച് ബസുകളും സാധാരണ ബസുകളും ഈ സീസണില്‍ സര്‍വീസിനായി ഉപയോഗപ്പെടുത്തുമെന്നും റൈഡര്‍മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉയര്‍ന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും ആര്‍.ടി.എ പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights: Dubai’s RTA announces four bus routes to Global Village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here