Advertisement

ഇമ്രാന്‍ ഖാനെ അയോഗ്യനായി പ്രഖ്യാപിച്ച് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; വിലക്ക് അഞ്ച് വര്‍ഷത്തേക്ക്

October 21, 2022
Google News 2 minutes Read

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനായി പ്രഖ്യാപിച്ചു. പാകിസ്താന്‍ പാര്‍ലമെന്റില്‍ അംഗമാകുന്നതില്‍ നിന്നാണ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്. നടപടിക്കെതിരെ പാകിസ്താനില്‍ വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്. (Imran Khan banned by Pak Election Commission)

ഇമ്രാന്‍ ഖാന്‍ അഴിമതിയില്‍ ഏര്‍പ്പെട്ടതായി പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് നടപടി. ഇതോടെ നാഷണല്‍ അസംബ്ലിയിലെ അംഗത്വം ഇമ്രാന്‍ ഖാന് നഷ്ടമാകുകയാണ്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. വിദേശത്തുനിന്നുള്ള നേതാക്കള്‍ സമ്മാനിച്ച 15.4 കോടി രൂപ വിലയുള്ള വാച്ചുകള്‍ ഇമ്രാന്‍ 3.6 കോടി രൂപയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വിറ്റുവെന്നതാണ് കേസ്. കൂടുതല്‍ വിലയേറിയ ഇനങ്ങള്‍ തോഷഖാനയിലേക്ക് പോകണമെന്നാണ് നിയമം. വിലയുടെ 50 ശതമാനം ഈടാക്കണമെന്നാണ് ചട്ടം. എന്നാല്‍ വിലയുടെ 20 ശതമാനം നല്‍കി ഇമ്രാന്‍ ഖാന്‍ ആഡംബര വാച്ചുകളും പെര്‍ഫ്യൂമകളും ഹാന്‍ഡ് ബാഗുകളുമടക്കം വാങ്ങിയെന്നും ഇത് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയെന്നുമാണ് കേസ്.

Story Highlights: Imran Khan banned by Pak Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here