Advertisement

‘ദീപാവലിക്ക് രാത്രി 8 മുതൽ പത്ത് വരെ പടക്കം പൊട്ടിക്കാം’; ആഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ

October 22, 2022
Google News 2 minutes Read

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുളള സർക്കാർ ഉത്തരവ് പുറത്ത്. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്ത് വരെ മാത്രമെ പടക്കം പൊട്ടിക്കാവൂ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ 12. 30 വരെയും പടക്കം പൊട്ടിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.(government said diwali firecrackers between 8 to 10pm)

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശം. ദീപാവലിക്ക് കടകളിൽ ഹരിത പടക്കം മാത്രമെ വിൽക്കാവൂ എന്നും ഉത്തരവിൽ നിർദേശമുണ്ട്. പടക്കം പൊട്ടിക്കുന്നതിനുളള സമയ നിയന്ത്രണവും മറ്റും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: government said diwali firecrackers between 8 to 10pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here